ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ചറര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, കോമേഴ്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേര്‍ണലിസം (പാര്‍ട്ട് ടൈം) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷകര്‍ യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതയുളളവരായിരിക്കണം. അപേക്ഷ jobscasn@gmail.com എന്ന ഇ-മെയിലില്‍ മെയ് 18 നകം സമര്‍പ്പിക്കണം. യുജിസി, നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. അപേക്ഷാഫോറം caspayyannur@ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍ 04972 877600, 9446304755.