ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു


ന്യൂഡല്‍ഹി : ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിങ് സോളങ്കി (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയിരിക്കെ കേരളത്തിൻ്റെ ചുമതല വഹിച്ചിട്ടുണ്ട്. നരസിംഹറാവു മന്ത്രി സഭയില്‍ വിദേശകാര്യമന്തിയായി സേവനമഷ്ഠിച്ചിട്ടുണ്ട്.
1976 മുതല്‍ നാല് തവണ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നു.