ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു;22-കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: മണ്ണഞ്ചേരിയിൽ അയൽവാസികൾ തമ്മിൽ തർക്കത്തിനിടെ കുത്തേറ്റ ഗൃഹനാഥൻ മരിച്ചു. മണ്ണഞ്ചേരി പനയ്ക്കൽ പട്ടാട്ടുചിറ കുഞ്ഞുമോൻ (48) ആണ് മരിച്ചത്. സംഭവത്തിൽ 22-കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്റെ മുന്നിൽ കിടക്കുന്ന കുഞ്ഞുമോനെയാണ് കണ്ടത്. ബിന്ദുവിന്റെ നെഞ്ചിലും നയനയുടെ കൈക്കും കുത്തേറ്റിട്ടുണ്ട്.