ചലചിത്രോത്സവം തലശ്ശേരിയിൽ സംഘാടക സമിതി രൂപീകരിച്ചു.

തലശ്ശേരി:ഇരുപത്തിയഞ്ചാമത് ഇൻറർനാഷണൽ ഫിലിം ഫസ്റ്റിവലിൻ്റെ സംഘാടക സമിതി തലശ്ശേരിയിൽ രൂപീകരിച്ചു. തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് എന്നിവിടങ്ങളിലായാണ് ഇത്തവണ ഫിലിം ഫസ്റ്റിവൽ നടക്കുക. അഡ്വ.എ.എൻ.ഷംസിർ എം.എൽ.എ. സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

തലശ്ശേരി കോസ്മോ പൊളിറ്റൻ ക്ലബ് ഹാളിലാണ് സംഘാടക സമിതി രൂപീകരണ യോഗം നടന്നത്.
തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാ റാണി അധ്യക്ഷയായി.
ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആമുഖ പ്രഭാഷണം നടത്തി.
അക്കാദമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി സ്വാഗതം പറഞ്ഞു.

ഡപ്യൂട്ടി ഡയരക്ടർ എച്ച്.ഷാജി, സബ് കലക്ടർ അനുകുമാരി, ജനറൽ കൗൺസിൽ അംഗം വി.കെ.ജോസഫ്, ചലച്ചിത്രനിർമ്മാതാവ് ലിബർട്ടി ബഷീർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പത്മനാഭൻ ,അക്കാദമി സിക്രട്ടറി അജോയ് ചന്ദ്രൻ ,ജിത്തു കോളയാട് തുടങ്ങിയവർ സംസാരിച്ചു.