ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന്.

ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് പയ്യന്നൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്ക് നടക്കും

ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനായി വച്ചിരിക്കുകയാണ്.

ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി ഇന്നലെയാണ് അന്തരിച്ചത്. കൊവിഡ് രോഗമുക്തനായി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അന്ത്യം.