ചാലയിൽ ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് യുവാവ് മരിച്ചു.


എടക്കാട് : ചാല ഭഗവതി ക്ഷേത്രത്തിനു സമീപം ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. ആഡൂരിരിലെ വൃന്ദാവനിൽ സി.വി.ജിജേഷ് (40) ആണ് മരിച്ചത്. മർച്ചൻ്റ് നേവി ജീവനക്കാരനാണ് .തിങ്കളാഴ്ച സന്ധ്യയ്ക്കായിരുന്നു അപകടം.അമ്മു പറമ്പിൽ റോഡിൽനിന്ന് ചാല ബൈപാസ് ലേക്ക് കയറുകയായിരുന്ന ഓട്ടോറിക്ഷയിൽ കണ്ണൂർ ഭാഗത്തുനിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു.

അപകടത്തിൽ റോഡിൽ തെറിച്ചുവീണ ജിജേഷിനെ ചാലയിലെ ആശുപത്രി്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ജിജേഷിൻ്റെ മകനും ഓട്ടോയിലുണ്ടായിരുന്നു. ഡൈവറും കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആഡുരിലെ പരേതനായ കെ. സി. രാഘവൻ്റെയും നളിനി യുടെയും മകനാണ്. ഭാര്യ: റിയാസ.മക്കൾ: ജോയൽ, ജാനവ്. സഹോദരങ്ങൾ ബാബു ,രാജീവൻ, രഞ്ജിത്ത് അനിത, ശ്രീജിത്ത്, പ്രിയ