ചിത്രീകരണത്തിനിടെ വീണ് നടൻ പ്രകാശ് രാജിന് പരിക്ക്

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണ് നടൻ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിൻറെ ചെന്നൈ ഷെഡ്യൂൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കെയ്യിനാണ് പരിക്കേറ്റത്. എന്നാൽ പരിക്ക് സാരമുള്ളതല്ലെന്നും ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

“ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടൽ. ശസ്ത്രക്രിയക്കുവേണ്ടി എൻറെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താൻ ഹൈദരാബാദിലേക്ക് പോകുന്നു. ഞാൻ സുഖപ്പെടും, വിഷമിക്കാൻ ഒന്നുമില്ല, നിങ്ങളുടെ ആലോചനകളിൽ എന്നെ ഉൾപ്പെടുത്തുക”. പ്രകാശ് രാജിന്റെ ട്വീറ്റിൽ പറയുന്നു.