ചുവന്ന് തുടുത്ത് ചന്ദ്രൻ: ഈ വർഷത്തെ ആദ്യ ബ്ലഡ് മൂൺ പ്രതിഭാസം വരുന്നു

ന്യൂയോര്‍ക്ക്: ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണം ഇന്ന്. പൂർണ ചന്ദ്ര​ഗ്രഹണം നടക്കുന്നതിന് മുൻപായി ചന്ദ്രൻ ചുവന്ന നിറത്തിൽ കാണപ്പെടും. ഇതാണ് ബ്ലഡ് മൂൺ. സൂര്യന്റെ ചുവന്ന രശ്മി ചന്ദ്രനിൽ പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ സമയം ചുവന്ന നിറം വരുന്നത്. ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ പൂർണമായും ചന്ദ്രനെ മറച്ചാലും ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.