ചെങ്ങറ ഭൂസമരം നായകൻ ളാഹ ഗോപാലൻ

ചെങ്ങറ ഭൂസമരം നായകൻ ളാഹ ഗോപാലൻ (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കവെ പത്തനംതിട്ടയിൽ വച്ചായിരുന്നു അന്ത്യം.

സാധുജന വിമോചന സമര വേദിയുടെ നേതാവാണ് ളാഹ ഗോപാലൻ. കേരളത്തിലെ നിരവധി ഭൂസമരണങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള ​ഗോപാലൻ ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. അഞ്ച് വർഷം മുമ്പ് സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് ചെങ്ങറയിൽ നിന്ന് ഇറങ്ങിയിരുന്നു. ശാരീരിക അവശതകളെ തുടർന്ന് സാധുജന വിമോചന സമര വേദിയുടെ പത്തനംതിട്ടയിലെ ആസ്ഥാന മന്ദിരത്തിൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.

കേരളത്തിൽ അറിയപ്പെടുന്ന ദലിത് ബുദ്ധിജീവിയും ചിന്തകനുമായിരുന്നു അദ്ദേഹം. ഭൂസമരം വേദികളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം. അരിപ്പ ഭൂ സമരത്തിലുൾപ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നു. മധ്യ കേരളത്തിലെ നിരവധി സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.