ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി
തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ അനുമതി നൽകി .
കെ പി സി സി പ്രസിഡണ്ട് ആയിരിക്കെ രമേശ് ചെന്നിത്തലയ്ക്ക് ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കൈക്കൂലി നൽകി എന്ന ബാറുടമ ബിജു രമേശിന്റെ പരാമർശത്തിൽ ആണ് കേസ് .ത്വരിതാന്വേഷണം നടത്തി വിജിലൻസ്, അന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടിയിരുന്നു .