ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് എംഎസ് ധോണി

പതിനാല് വർഷമായി തുടർന്ന് വന്നിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് എംഎസ് ധോണി.  രവീന്ദ്ര ജഡേജയാണ് പകരക്കാരനായി എത്തുന്നത്. പതിനഞ്ചാം സീസൺ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് ധോണി സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്.

കഴിഞ്ഞ പതിനാല് സീസണിലും നായകനായിരുന്ന ധോണി നാല് ഐപിഎൽ കിരീടങ്ങളാണ് ചെന്നൈയ്ക്ക് നേടിക്കൊടുത്തത്. 2008 മുതൽ ടീമിന്റെ നായകനാണ് ധോണി. രണ്ട് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും സിഎസ്കെയ്ക്ക് താരം നേടിക്കൊടുത്തിട്ടുണ്ട്.