ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഒഴിവുകള്‍
വനിതാശിശുവികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലേക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ ചെയര്‍പേഴ്‌സന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ നാലു ഒഴിവും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവും ആണുള്ളത്.
യോഗ്യത: സോഷ്യോളജി/സൈക്യാട്രി/ചൈല്‍ഡ് സൈക്കോളജി/വിദ്യാഭ്യാസം എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദാനന്തര ബിരുദവും ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം/നിര്‍വഹണം/ഭരണ നിര്‍വഹണം എന്നിവയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ആരോഗ്യം/ശിശു വികസനം/കറക്ഷണല്‍ സര്‍വ്വീസ്/നിയമം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം/നിര്‍വഹണം/ഭരണ നിര്‍വഹണം എന്നിവയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. പ്രായം വിജ്ഞാപന തീയതിയില്‍ 35നും 70നും മധ്യേ. പരമാവധി മൂന്ന് വര്‍ഷമായിരിക്കും കാലാവധി. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നേരിട്ടോ രജിസ്‌റ്റേര്‍ഡ് സ്പീഡ് പോസ്റ്റായോ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. വിലാസം വനിത ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയില്‍ കഫ്‌റ്റേരിയക്ക് എതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം-695012. വിജ്ഞാപനങ്ങള്‍ ഗസറ്റിലും http://wcd.kerala.gov.in/ ലും ലഭിക്കും. ഫോണ്‍: 0490 2967199.