ചോദിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്ന് കെ സുധാകരൻ

ധീരജ് വധത്തിൽ വിവാദ പ്രസ്താവനയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ചോദിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്ന് കെ സുധാകരൻ ആരോപിച്ചു. നിഖിൽ പൈലിയെ 40 പേർ ചേർന്ന് ആക്രമിച്ചു. ഓടിയിട്ടും വിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ധീരജ് രാജേന്ദ്രന്റെ മരണത്തിൽ സിപി ഐ എം തിരുവാതിര കളിച്ച് ആഹ്ലാദിക്കുകയാണ്. ധീരജിന്റെ മരണത്തിൽ സി പി ഐ എമ്മിന് ദുഖമില്ല, ആഹ്ലാദമെന്ന് അദ്ദേഹം വിമർശിച്ചു. ഡി വൈ എഫ് ഐ -എസ് എഫ് ഐ നേതൃത്വത്തിൽ നടക്കുന്ന കലാപത്തിന്റെ ഇരയാണ് ധീരജെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.