ജന്മദിനത്തിൽ പിതാവിനൊപ്പം മധുരം വാങ്ങാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു.

മഞ്ചേശ്വരം:ജന്മദിനത്തിൽ പിതാവിനൊപ്പം മധുരം വാങ്ങാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെയും മംഗളയുടെയും മകൾ ദീപിക(11)യാണ് മരിച്ചത്.അച്ഛനോടൊപ്പം സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോകുമ്പോൾ എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രവിചന്ദ്ര ഹെഗ്ഡെയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്.എസിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ദീപിക. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം കീർത്തീശ്വര ക്ഷേത്രത്തിനു സമീപമാണ് അപകടം. ദീപിക സംഭവസ്ഥലത്തുതന്നെ മരിച്ചു. സഹോദരി: ദീക്ഷ