ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പാക് ഭീകരർ കൊല്ലപ്പെട്ടു.

ശ്രീനഗർ: ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പാക് ഭീകരർ കൊല്ലപ്പെട്ടു. ഒരാൾ പിടിയിലായി. ഞായറാഴ്ച വൈകുന്നേരം മുഗൾ റോഡിലെ പോഷാന പ്രദേശത്താണ് സംഭവം.

പൂഞ്ചിലെ പോഷാനയ്ക്കടുത്തുള്ള ചട്ടപനി പ്രദേശത്ത് സുരക്ഷാ സേനയുടെ സംയുക്ത നീക്കത്തിനൊടുവിൽ രണ്ട് തീവ്രവാദികളെ വധിക്കുകയും അവരുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ജമ്മു മേഖല ഐജി മുകേഷ് സിംഗ് സ്ഥിരീകരിച്ചു.