ജമ്മു കാശ്മീരില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സൈന്യം. പന്ത്രണ്ട് മണിക്കൂറിനിടെ അഞ്ച് ഭീകരരെ വധിച്ചു.രണ്ട് ഏറ്റുമുട്ടലുകളിലായാണ് ഭീകരരെ വധിച്ചത്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സയിദ് വാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

പുല്‍വാമയിലും ബഡ്ഗാവ് ലുമാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടായത്. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു.