ജയലക്ഷ്മി സില്‍ക്‌സിൽ തീപിടിത്തം

പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്‌സിലാണ് തീപിടിത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെ 6.15-ഓടെയാണ് തീ പടർന്നതായി ശ്രദ്ധയിൽപ്പെട്ടത്. തീയണക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. നിലവില്‍ ഏഴ് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കടയുടെ മുകളില്‍ നിന്ന് ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോളാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപിടിത്തത്തിൽ പാര്‍ക്കിങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. തീപ്പിടുത്തം ഉണ്ടായതോടെ കടയുടെ ചുറ്റും ഉണ്ടായിരുന്ന ഫ്‌ലക്‌സുകള്‍ ഉരുകി താഴേക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീ പിടിക്കാനുള്ള കാരണമെന്നാണ് നിഗമനം. കടയുടെ ഉള്ളില്‍ നിന്നാണ് തീ പടരുന്നത്. എന്നാല്‍ ഇത് പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്ക് കടയുടെ ഉള്ളിലേക്ക് കയറാനായിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.