ജസ്റ്റിസ് എന്‍.വി രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു
ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഏപ്രിൽ 24ന് എൻവി രമണ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.
ഏപ്രിൽ 23ന് വിരമിക്കാനിരിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ആണ് അടുത്ത ചീഫ് ജസ്റ്റിസ് ആയി എൻ വി രമണയെ ശുപാർശ ചെയ്തത്. 2022 ഓഗസ്ത് 26 വരെയാവും എൻ.വി രമണയുടെ കാലാവധി.