ജസ്റ്റിസ് എൻ.വി. രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു.
ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി. രമണ സുപ്രീം കോടതിയുടെ 48ാമത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. കോവിഡിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.2022 ഓഗസ്ത് 26 വരെയാവും എൻ.വി.രമണയുടെ കാലാവധി.