ജഹാംഗീർപുരി ഹർജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും.

ജഹാംഗീർപുരി ഹർജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ഇന്നലെ തൽസ്ഥിതി ഉത്തരവിട്ട ശേഷവും ഒഴിപ്പിക്കൽ നടപടി തുടർന്നതിൽ കോടതി നിലപാട് നിർണായകമാണ്. കയ്യേറ്റമൊഴിപ്പിക്കലിനെതിരെ സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ജഹാംഗീർപുരിയിൽ കനത്ത സുരക്ഷ. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. കേന്ദ്ര സേനയും ഡൽഹി പൊലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് ജഹാംഗീർപുരി സന്ദർശിക്കും.