ജാമ്യാപേക്ഷയിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍

ജാമ്യാപേക്ഷയിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍

ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. 

പാലാരിവട്ടം പാലം കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ഒന്നരമാസത്തിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഡിസംബര്‍ 14ന് ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാല്‍ ജയിലേക്ക് മാറ്റുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് ഇബ്രാഹിംകുഞ്ഞിന്‍റെ അപേക്ഷയില്‍ പറയുന്നു.