ജില്ലയിൽ ഡ്രോൺ സർവേ ആരംഭിക്കുന്നു

കേരളം ഡിജിറ്റലായി അളക്കുന്നതിന്റെ ഭാഗമായുള്ള ഡ്രോൺ സർവേ ജില്ലയിൽ ആരംഭിക്കുന്നു. കണ്ണൂർ താലൂക്കിലെ കണ്ണൂർ-1 വില്ലേജിൽ ജനുവരി 27, 28 തീയതികളിൽ ഡ്രോൺ സർവ്വേയുടെ ഒന്നാംഘട്ടം ആരംഭിക്കും. ഫെബ്രുവരി 11, 14, 21, 24, 28, മാർച്ച് ഒന്ന് തീയ്യതികളിൽ രണ്ടാംഘട്ടവും നടത്തും. രണ്ടാം ഘട്ടത്തിൽ കണ്ണൂർ-2, തലശ്ശേരി, കോട്ടയം എന്നീ വില്ലേജുകളിലാണ് ഡ്രോൺ സർവേ.
സർവേക്ക് മുന്നോടിയായി സർവേ ജീവനക്കാർക്കായി ഏകദിന പരിശീലന പരിപാടി നടത്തി. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. സർവേ ഡയറക്ടർ ശീറാം സാംബശിവറാവു, സർവേ ഓഫ് ഇന്ത്യ ഡയറക്ടർ പി.വി. രാജശേഖർ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം സർവേ ഡെപ്യൂട്ടി ഡറക്ടർ പി.ആർ. പുഷ്പ, കൊല്ലം സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. സതീഷ്‌കുമാർ, കാസർകോട് സർവേ ഡെപ്യൂട്ടി ഡയറക്ടർ എസ്. സലിം എന്നിവർ വിഷയം അവതരിപ്പിച്ചു. കണ്ണൂർ റീസർവേ അസി. ഡയറക്ടർ ഇൻ ചാർജ് രാജീവൻ പട്ടത്താരി, ഡെപ്യൂട്ടി കളക്ടർ ഷാജു, റീസർവേ ടെക്‌നിക്കൽ അസിസ്റ്റൻറ് പി.ടി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.