ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുറവൂര്‍, ടിപ്ടോപ്, ചങ്ങലാട്ട്, വില്ലേജ് മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാവന്നൂര്‍ സ്‌കൂള്‍, പൂഴിക്കടവ്, പാവന്നൂര്‍ ബാലവാടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് അഞ്ച് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെയും പൊറോളം, പ്രകാശന്‍ പീടിക, എടച്ചേരിക്കണ്ടി, പഴശ്ശി, ബ്ലൂയീന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ എരമം സൗത്ത്, കച്ചേരിക്കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് അഞ്ച് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട 5.30 വരെയും കാരക്കുണ്ട് ഫാം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും കാരക്കുണ്ട് ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദുതി മുടങ്ങും.