ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്); ഇന്റര്‍വ്യൂ 11ന്
ജില്ലയില്‍ വിദ്യാഭ്യുസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ് (സെക്കന്റ് എന്‍ സി എ – എസ് സി, 219/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഏപ്രില്‍ 11ന് കണ്ണൂര്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ എന്നിവ പ്രൊഫൈലില്‍ ലഭിക്കും. കമ്മീഷന്‍ അംഗീകരിച്ച അസ്സല തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 11ന് രാവിലെ 7.30ന് പി എസ് സി ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം.