ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിലെ 2022-23 വര്‍ഷത്തെ ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി ആണ് അടിസ്ഥാന യോഗ്യത. ജനറല്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ഏപ്രില്‍ 30. ഫോണ്‍: 04972706790.