ജെ.ഇ.ഇ. മെയിൻ പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിലിൽ നടത്താനിരുന്ന ജെ.ഇ.ഇ. മെയിൻ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27,28,29,30 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു