ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക്

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് ഇളംകുളം സുറോന ചര്‍ച്ചില്‍ നടക്കും. രാവിലെ 8 മണി മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനമുണ്ടാകും. പിന്നീട് ചാവറയിലും പൊതുദര്‍ശനം നടക്കും. ഇന്ന് ജോണ്‍ പോളിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ ഉച്ചയോടെ മരടിലെ വീട്ടിലേക്ക് മാറ്റും.

ഇന്ന് ഉച്ചയോടെ കൊച്ചിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. ദീര്‍ഘകാലമായി ജോണ്‍ പോള്‍ ചികിത്സയിലായിരുന്നു.