ജോബ് ഫെയർ ജനുവരി രണ്ടിന്

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ടിന് നിയുക്തി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.(ചൊവ്വ HSS, കണ്ണൂർ )സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ നടത്തുന്നത്. ഉദ്യോഗാർഥികൾ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഡിസംബർ 27നകം രജിസ്റ്റർ ചെയ്തു അഡ്മിറ്റ് കാർഡ് സഹിതം ജോബ് ഫെയറിൽ പങ്കെടുക്കാവുന്നതാണ്