ജോലി ഒഴിവ്

തൃശൂർ ജില്ലയിലെ സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിലേക്ക് ജനറൽ മാനേജർ (പി ആന്റ എച്ച് ആർ ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത: ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഏതെങ്കിലും സർക്കാർ/ അംഗീകൃത സ്ഥാപനത്തിൽ മാനേജർ തസ്തികയിലുള്ള പേഴ്സണൽ/ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റിലോ ഉള്ള അഞ്ച് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. നിയമ ബിരുദം അല്ലെങ്കിൽ മാനവ വിഭവശേഷിയിലുള്ള അധിക യോഗ്യത അഭികാമ്യം. ശമ്പള സ്‌കെയിൽ: 101600-219200/-. പ്രായം 2023 ജനുവരി ഒന്നിന് 50വയസ് കവിയരുത്.
തൃശൂർ ജില്ലയിലെ സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിലേക്ക് ജനറൽ മാനേജർ (ബിസിനസ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഏതെങ്കിലും സർക്കാർ/ അംഗീകൃത സ്ഥാപനത്തിൽ ഉത്തരവാദിത്തപ്പെട്ട തസ്തികയിലുള്ള അഞ്ച് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. ശമ്പള സ്‌കെയിൽ: 108800-224000/-. പ്രായം 2023 ജനുവരി ഒന്നിന് 50വയസ് കവിയരുത്.

നിശ്ചിത യോഗ്യതയുള്ള തൽപരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 12നകം ബന്ധപ്പെട്ട റീജിയണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.