ജോസഫും മോന്‍സും എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം . പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ച് സ്പീക്കര്‍ക്ക് കത്തുനല്‍കി. കൂറുമാറ്റ നിരോധന നിയമം മറികടക്കാനാണ് രാജി. നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനു തൊട്ടു മുന്‍പാണ് എംഎല്‍എ സ്ഥാനം രാജിവച്ചിരിക്കുന്നത്.

അതേസമയം ചിഹ്നത്തിനായി പി സി തോമസ് നല്‍കിയ അപേക്ഷ തെരഞ്ഞെടുപ്പ് കമീഷന്‍ പരിഗണിച്ചില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമീഷന്‍ അപേക്ഷ പരിഗണിക്കാത്തത്