ടയര്‍ ഫിറ്റര്‍ കോഴ്‌സില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ സഹകരണത്തോടെ ബ്രിഡ്ജ് പോയിന്റ് സ്‌കില്‍സ് ആന്റ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ടയര്‍ ഫിറ്റര്‍ കോഴ്‌സില്‍ നൈപുണ്യ പരിശീലനത്തിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒ ബി സി വിഭാഗത്തില്‍പ്പെടുന്ന 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തെ കോഴ്‌സ് സൗജന്യമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 3000 രൂപ അനുവദിക്കും. ഫോണ്‍: 9633265365.