ടിടിസി വിദ്യാർത്ഥികളുടെ സപ്ലിമെന്ററി പരീക്ഷ: വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: ടിടിസി സപ്ലിമെന്ററി (2023) പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറങ്ങി. വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ നൽകാം. നേരത്തെ വിജയകരമായി ടിടിസി പഠനം
പൂർത്തീകരിക്കുവാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കാണ് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ
സപ്ലിമെന്ററി പരീക്ഷ നടത്തുന്നത്.
https://chat.whatsapp.com/KOMH3VvV8CF5XONFJtsg68
പരീക്ഷാ തീയതിയും ടൈം ടേബിളും പിന്നീട് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ അടങ്ങിയ പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

പുതിയ സ്കീമിലെ പരീക്ഷ സംബന്ധിച്ച വിവരങ്ങൾ താഴെ

👉 16/11/2005 ലെ ജി.ഒ.(എം.എസ് 413/05.പൊ.വി. പ്രകാരം 2005-2006 അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സിനെ ആധാരമാക്കിയാണ് പരീക്ഷ നടത്തുന്നത്.

👉ഇതിൽ 3 പാർട്ടുകളായാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്.

👉പാർട്ട് ഒന്നിൽ 2 പേപ്പറുകളും, പാർട്ട് രണ്ടിൽ 6 പേപ്പറുകളും ആണ് എഴുത്തു
പരീക്ഷയ്ക്കുള്ളത്. ഓരോ പേപ്പറിനും ആകെ സ്കോർ 100 വീതം ആയിരിക്കും.

👉പാർട്ട് ഒന്ന്, രണ്ട് എന്നിവയിലെ 8 പേപ്പറുകളിലും ഒന്നാം വർഷവും, രണ്ടാം വർഷവും തുടർ മൂല്യനിർണ്ണയമുണ്ട്. രണ്ടുവർഷത്തെയും സ്കോറിന്റെ ശരാശരിയുടെ ശതമാനം എടുത്താണ്
ഓരോ പേപ്പറിനുമുള്ള തുടർ മൂല്യനിർണ്ണയത്തിന്റെ ഗ്രേഡ് നിശ്ചയിക്കുന്നത്.

ഇത് അനുസരിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് എല്ലാ പാർട്ടുകളിലെയും എല്ലാ പേപ്പറുകൾക്കും കുറഞ്ഞത് C+ ഗ്രേഡ് എങ്കിലും ലഭിച്ചാൽ മാത്രമേ അദ്ധ്യാപന യോഗ്യത നേടിയതായി പ്രഖ്യാപിക്കപ്പെടുകയുള്ളൂ.