ടി.പി ചന്ദ്രശേഖരന്റെ മകന് വധ ഭീഷണി

ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എൽ.എയുടെയും മകന് വധഭീഷണി. ആർ.എം.പി നേതാവ് എൻ.വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു.

മകൻ അഭിനന്ദിനെ വളർത്തില്ലെന്നാണ് ഭീഷണിക്കത്തിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ എൻ.വേണു വടകര എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. പി.ജെ ആർമിയുടെ പേരിലാണ് കത്ത്. അതേസമയം, പി ജെ ആർമി എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് പി ജയരാജൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

റെവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന ടി.പി ചന്ദ്രശേഖൻ 2012 മേയ് 4നാണ് കൊല്ലപ്പെടുന്നത്.