ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ധീരസൈനികരുടെ അനുസ്മരണം സംഘടിപ്പിച്ചു. ടീം കണ്ണൂർ സോൾജിയേഴ്സ് സെക്രട്ടറി ജിജു കുറുമാത്തൂർ സ്വാഗതം പറഞ്ഞു വിനോദ് എളയാവൂർ അനുസ്മരണ പ്രഭാഷണം നടത്തി രജീഷ് തുമ്പോളി പുഷ്പചക്രം സമർപ്പിച്ചു. ടീം കണ്ണൂർ സോൾജിയേഴ്സ് അംഗങ്ങളും കുടുംബാംഗങ്ങളും വീരചരമമടഞ്ഞ സൈനികരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ആദരസൂചകമായി മരണമടഞ്ഞ സൈനികരുടെ ഫോട്ടോ ആലേഖനം ചെയ്ത സ്കൈലാൻഡറുകളും ബലൂണുകളും പറത്തി. നിരവധി കുട്ടികളും പൊതുജനങ്ങളും അടക്കം വൻ ജനാവലി പങ്കാളികളായി.