ടൂറിസ്റ്റ് ബസ് 20 അടി താഴ്‌ച‌‌യിലേക്കു മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്

അകമല ധർമശാസ്‌താ ക്ഷേത്രത്തിനു സമീപം ടൂറിസ്റ്റ് ബസ് 20 അടി താഴ്‌ച‌‌യിലേക്കു മറിഞ്ഞ് അപകടം. മദ്രസയിലെ വിദ്യാർത്ഥികളുമായി പെരിന്തൽമണ്ണയിൽ നിന്ന് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ഓട്ടുപാറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മുതിർന്നവരും കുട്ടികളും അടക്കം 12 പേരായിരുന്നു ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട് ബസ് താഴേക്ക് മറിയുകയായിരുന്നു