ടൂൾ കിറ്റ്’ കേസിൽ പരിസ്ഥിതി പ്രവർത്തക അറസ്റ്റിൽ
ന്യൂഡൽഹി: ഗ്രേറ്റ ട്യൂൻബെർഗിന്റെ ‘ടൂൾ കിറ്റ്’ ട്വീറ്റ് ഷെയർ ചെയ്ത കേസിൽ ആദ്യ അറസ്റ്റ് ഡൽഹി പൊലീസ് രേഖപ്പെടുത്തി. പരിസ്ഥിതി പ്രവർത്തക ഇരുപത്തിയൊന്നുകാരിയായ ദിശ രവിയാണ് അറസ്റ്റിലായത്. ‘ഫ്രൈഡെ ഫോർ ഫ്യൂച്ചർ’ ക്യാംപെയ്നിന്റെ സഹസ്ഥാപകയാണ്. ദിശയാണ് ടൂൾ കിറ്റിൽ മാറ്റം വരുത്തി അയച്ചു നൽകിയെതെന്നാണ് ആരോപണം.
കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ പങ്കുവെച്ച ടൂൾ കിറ്റ് ഏറെ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. സംഭവത്തിൽ ഫെബ്രുവരി 4നാണ് പോലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. രാജ്യത്തെ കർഷകസമരം അന്താരാഷ്ട്ര ശ്രദ്ധ നേടിയത് ഗ്രെറ്റ് ത്യുൻബെയുടെ ട്വീറ്റിലൂടെയാണ്