ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസ് പ്രവേശനം;30 വരെ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാ തീയതി ഏപ്രില്‍ 30 വരെ നീട്ടി. ഏഴാം ക്ലാസ് യോഗ്യതയുളള 16 വയസ്സ് തികയാത്ത ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ അപേക്ഷകരുണ്ടാകുന്ന സാഹചര്യത്തില്‍ പ്രവേശന പരീക്ഷയിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.polyadmission.org/ths ല്‍ ലഭിക്കും. ഫോണ്‍: 9400006494, 9020304069.