ടെലിവിഷന്‍ നടി ദിവ്യ ഭട്നാഗര്‍ കോവിഡ് ബാധിച്ച് മരിച്ചു.
മുംബൈ: ടെലിവിഷന്‍ നടി ദിവ്യ ഭട്നാഗര്‍ (34) കോവിഡ് ബാധിച്ച് മരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. നവംബര്‍ 26നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് ചികിത്സയിലിരിക്കേയാണ് കൊവിഡ് ബാധിച്ചത്. ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് നടിയുടെ അമ്മ പറയുന്നു.
യേ റിഷ്താ ക്യാ കെഹ്ലത ഹായ്, സന്‍സ്കാര്‍, ഉദാന്‍, ജീത് ഗെയ് തോ പിയ മോറെ, വിഷ് തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധേയമായ വേഷം ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്.