ടൈംടേബിൾ

ചുവടെ നൽകിയ പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:
· 30.06.2021 ന് ആരംഭിക്കുന്ന ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകളിലെ ബിരുദാനന്തര ബിരുദ (മേഴ്സി ചാൻസ് – 2013 ഉം അതിന് മുൻപുമുള്ള അഡ്മിഷൻ), ഒക്റ്റോബർ/ ഏപ്രിൽ 2019 പരീക്ഷകൾ

06.07.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -–2014 അഡ്മിഷൻ മുതൽ), മെയ് 2021 പരീക്ഷകൾ
· 07.07.2021 ന് ആരംഭിക്കുന്ന ബി. കോം. അഡീഷണൽ കോ-ഓപറേഷൻ (സപ്ലിമെന്ററി), മാർച്ച് 2021 പരീക്ഷകൾ
· 14.07.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -–2014 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷകൾ

പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ

ആറാം സെമസ്റ്റർ ബി. ബി. എ. എ. എച്ച്., ബി. ബി. എ. ടി. ടി. എം. (സി. ബി. സി. എസ്. എസ്. – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 24.06.2021 ന് ഓൺലൈനായി നടക്കും. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുകളുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.