ട്യൂട്ടര്‍ നിയമനം

ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പരിപോഷണ പദ്ധതി പ്രകാരം പട്ടികവര്‍ഗ മേഖലയിലെ 27 കോളനികളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നതിന് അതത് കോളനികളില്‍ താമസിക്കുന്ന പ്ലസ്ടു പാസായ പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 10ന് വൈകിട്ട് അഞ്ച് മണിക്കകം സിവില്‍ സ്റ്റേഷനിലുള്ള ഐ ടി ഡി പി ഓഫീസിലോ ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം.ഫോണ്‍: 0497 2700357 (ഐ ടി ഡി പി കണ്ണൂര്‍), 9496070388 (ഇരിട്ടി), 9496070386 (പേരാവൂര്‍), 9496070387 (കൂത്തുപറമ്പ, 9496070401 (തളിപ്പറമ്പ).