ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തിലെ തീപിടിത്തത്തില്‍ 26 മരണം.

ന്യൂഡൽഹി:ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തിലെ തീപിടിത്തത്തില്‍ 26 മരണം. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിത്തം. അറുപതിലധികം പേരെ രക്ഷപ്പെടുത്തി, ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.

രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.