ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് ഈ അധ്യയന വര്‍ഷം ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എംജി സര്‍വ്വകലാശാലയുടെ കീഴിലെ 12 ഉം കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ 17 ഉം, കേരള സര്‍വ്വകലാശാലയിലെ ഏഴും കോളേജുകളില്‍ നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ആഗസ്ത് നാല് രാവിലെ 10 മണി മുതല്‍ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ് സി, എസ് ടി 150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ഐഎച്ച്ആര്‍ഡിയുടെ www.ihrd.ac.in വെബസൈറ്റ് സന്ദര്‍ശിക്കുക.