ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു


കേരള ഗവ. പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു, രണ്ടാംഭാഷ ഹിന്ദി അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവ പരിഗണിക്കും.

പട്ടികജാതി മറ്റ് അര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും ഫീസ് സൗജന്യവുമായിരിക്കും. പൂരിപ്പിച്ച അപേക്ഷ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ഫെബ്രുവരി 15 നകം ലഭിക്കണം. ഫോണ്‍. 8547126028.