ഡിസംബര്‍ പത്ത് മുതല്‍ സമരം പ്രഖ്യാപിച്ച് അനുപമ
ഡിസംബർ പത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ച് അനുപമ . കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ തന്റെ അടുത്തുനിന്ന് മാറ്റിയ അച്ഛനെതിരേ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. വിഷയത്തിൽ പാർട്ടിക്ക് വീഴ്ചകളുണ്ടായിട്ടും തിരുത്താൻ തയ്യാറായിട്ടില്ലെന്നും അനുപമ ആരോപിച്ചു