ഡിസംബർ 31-ന് നിയമസഭ ചേരാൻ തീരുമാനം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നതിന് ഡിസംബർ 31-ന് നിയമസഭ വിളിക്കാൻ തീരുമാനം.

ശുപാർശ ഗവർണർക്ക് അയയ്ക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രത്യേക നിയമസഭാ സമ്മേളനത്തിന് നേരത്തെ ഗവർണർ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വീണ്ടും ശുപാർശ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.