ഡോളര്‍ കടത്ത് കേസ്; ജോയിന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യംചെയ്യുന്നു
തിരുവനന്തപുരം: വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയ കേസില്‍ സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍ എ ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ആരംഭിച്ചു. ചോദ്യം ചെയ്യുന്നതിനായി ഇന്ന് രാവിലെ 10ന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ആയിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളര്‍ കടത്തിയ സംഭവത്തിലാണ് ഷൈന്‍ ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.