ഡോളർക്കടത്ത് കേസിലും എം ശിവശങ്കറെ പ്രതിചേർത്തു.
കൊച്ചി: ഡോളർക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ
പ്രതിചേർത്തു.ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണ് ഇത്. സ്വർണക്കടത്ത് കേസിൽ 23ആം പ്രതിയാണ് ശിവശങ്കർ.
ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോൾ ഡോളർ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ മൊഴി നൽകിയിരുന്നു. ഡോളർ കടത്തുന്ന കാര്യം ശിവശങ്കരന് അറിയാമായിരുന്നു എന്നും പണം വിദേശത്ത് നിക്ഷേപിക്കാൻ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്നമൊഴിനൽകിയിട്ടുണ്ട്.ഡോളർക്കടത്തിലും തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്.