ഡോ.എം.സി.റോസയ്ക്ക് ബെസ്റ്റ് ടീച്ചർ അവാർഡ്
ഇരിട്ടി: നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ ഈ വർഷത്തെ ബെസ്റ്റ് ടീച്ചർ അവാർഡിന് ഡോ.എം.സി.റോസ അർഹയായി.
ക്യാഷ് അവാർഡും പ്രശസ്തിപത്രവും മെമെൻ്റൊയുമടങ്ങുന്നതാണ് അവാർഡ് .
സാമൂഹ്യ സേവനം, പരിസ്ഥിതി പ്രവർത്തനങ്ങൾ, ഗവേഷണ മേഖലയിലെ പ്രവർത്തനം, കൗമാരക്കാർക്കുള്ള കൗൺസിലിങ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ, സൗഹൃദ കോ ഓർഡിനേറ്റർ എന്നീ മേഖലകളിലെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഡോ.എം.സി.റോസ യെ അവാർഡിനർഹയാക്കിയത്.
കണ്ണൂർ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ്.
കൂത്തുപറമ്പ് നിർമ്മലഗിരി കോളജ് പ്രിൻസിപ്പാൾ ഇരിട്ടി കീഴൂരിലെ “നാലോലിക്കൽ ” ഹൗസിൽ ഡോ.കെ.വി.ഔസേപ്പച്ചൻ്റെ ഭാര്യയാണ്.
വിദ്യാർത്ഥികളായ ക്രിസ്റ്റീന മരിയ ഔസേപ്പ് (പാല ബ്രില്യൻ്റ് അക്കാദമി), ആൻ മരിയ ഔസേപ്പ് (സെൻ്റ് വിൻസെൻ്റ് പാല) എന്നിവർ മക്കളാണ്