ഡ്രൈവിം​ഗ് ടെസ്റ്റിന് എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ഡ്രൈവിം​ഗ് ടെസ്റ്റിന് എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.പത്തനാപുരം എംവിഐ വിനോദ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി.

പെൺകുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഗതാഗത കമ്മീഷണര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഓഫിസേഴ്സ് അസോസിയേഷന്‍ സംഘടന നേതാവാണ് വിനോദ് കുമാര്‍.