ഡ്രൈവർമാർക്ക് നാറ്റ്പാക് പരിശീലനം
സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ജനുവരി 12, 13, 14 തീയതികളിൽ നാറ്റ്പാക്കിന്റെ തിരുവനന്തപുരത്തെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 -2779200.